Frequently Asked Questions (FAQs)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിലുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയാണ് സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ അഥവാ എസ്.എൻ.ഇ.സി.

എസ്.എൻ.ഇ.സി ഓഫർ ചെയ്യുന്ന പ്രധാന പ്രോഗ്രാമുകൾ:
  • ● ശരീഅ പഠനത്തിന് പ്രാധാന്യം നൽകുന്ന ആൺകുട്ടികൾക്കുള്ള 10 വർഷ ശരീഅ പ്ലസ്
  • ● ശരീഅ പഠനത്തിന് പ്രാധാന്യം നൽകുന്ന പെൺകുട്ടികൾക്കുള്ള 8 വർഷ ഷീ പ്ലസ്
  • ● ഭൗതിക പഠനത്തിന് പ്രാധാന്യം നൽകുന്ന പെൺകുട്ടികൾക്കുള്ള 10 വർഷ ലൈഫ് പ്ലസ്
  • ● ഭൗതിക പഠനത്തിന് പ്രാധാന്യം നൽകുന്ന പെൺകുട്ടികൾക്കുള്ള 10 വർഷ ലൈഫ് പ്ലസ്
  • ● ശരീഅ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന പെൺകുട്ടികൾക്കുള്ള 5 വർഷ ഷീ
  • ● ഭൗതിക പഠനത്തിന് പ്രാധാന്യം നൽകുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള 7 വർഷ ലൈഫ്

സമസ്ത മദ്രസ്സ അഞ്ചാം തരവും സ്‌കൂൾ ഏഴാം തരവും പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് ശരീഅ പ്ലസ്, പെൺകുട്ടികൾക്ക് ഷീ പ്ലസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലൈഫ് പ്ലസ്, ഹാഫിളുകളായ ആൺകുട്ടികൾക്ക് ബയ്യിനാത്ത്, മദ്രസ്സ ഏഴാം തരവും സ്‌കൂൾ പത്താം തരവും പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് ശരീഅ, പെൺകുട്ടികൾക്ക് ഷീ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലൈഫ് തുടങ്ങിയ സ്ട്രീമുകളിലേക്ക് അപേക്ഷിക്കാം.

തീർച്ചയായും, ഈ വർഷം പറയപ്പെട്ട ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

എസ്.എൻ.ഇ.സി നടത്തുന്ന ഏകീകൃത എൻട്രസ് പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നത്. സമസ്ത നാഷണൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് അതായത് SNEET എന്നാണ് പ്രസ്തുത ടെസ്റ്റിന്റെ പേര്.

നേരത്തെ പറയപ്പെട്ടത് തന്നെയാണ് എൻട്രൻസ് പരീക്ഷ എഴുതാനുള്ള യോഗ്യത, ഏഴാം ക്ലാസ് കഴിഞ്ഞവർക്കുള്ള സ്ട്രീമുകളിൽ അപേക്ഷിക്കുന്നവർക്ക് 14 വയസ്സും പത്താം ക്ലാസ് കഴിഞ്ഞവർക്കുള്ള സ്ട്രീമുകളിൽ അപേക്ഷിക്കുന്നവർക്ക് 17 വയസ്സും കവിയരുത്.

വിവിധ ജില്ലകളിലായി എസ്.എൻ.ഇ.സിയിലേക്ക് അഫിലിയേറ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങളിലാണ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുക. പ്രവേശന പരീക്ഷയിൽ വിജയിച്ച ശേഷം വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്ഥാപനം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും.

എൻട്രൻസ് പരീക്ഷക്ക് അപേക്ഷിക്കുന്നതിന് 500 രൂപയും അഡ്മിഷൻ എടുക്കുന്ന സമയത്ത് 1000 രൂപയുമാണ് എസ്.എൻ.ഇ.സിയിലേക്ക് അടക്കേണ്ടത്.

എസ്.എൻ.ഇ.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റായ www.snec.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട രീതി മനസ്സിലാക്കാൻ ഡിസ്‌ക്രിപ്‌ഷനിൽ നൽകിയ വീഡിയോ കാണാവുന്നതാണ്.

ഏഴാം ക്ലാസ് കഴിഞ്ഞുള്ള സ്ട്രീമുകൾക്ക് സ്‌കൂൾ ഏഴാം ക്ലാസും സമസ്ത മദ്രസ്സ അഞ്ചാം ക്ലാസ്സും അടിസ്ഥാനമാക്കിയും പത്താം ക്ലാസ്സിന് ശേഷമുള്ള സ്ട്രീമുകൾക്ക് SSLC യും സമസ്ത മദ്രസ്സ ഏഴാം ക്ലാസ്സും അടിസ്ഥാനമാക്കിയുമാണ് ചോദ്യങ്ങൾ വരിക. കൂടാതെ സമസ്ത, പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പ്രതീക്ഷിക്കാം.

വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന സെന്ററുകളിൽ വച്ച് ഓൺലൈനായാണ് പരീക്ഷ നടക്കുക. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക, നൽകപ്പെടുന്ന 4 ഉത്തരങ്ങളിൽ നിന്ന് വിദ്യാത്ഥികൾക്ക് ശരിയുത്തരം മാത്രം തിരഞ്ഞെടുക്കാം.

വിവിധ ജില്ലകളിലായി എസ്.എൻ.ഇ.സിയിലേക്ക് അഫിലിയേറ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങളിലാണ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുക. പ്രവേശന പരീക്ഷയിൽ വിജയിച്ച ശേഷം വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്ഥാപനം തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും.