വിദ്യാർഥികൾ അറിവിനെ സമകാലികമായി വായിക്കണം: സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ

Posted at 04-06-2024

മലപ്പുറം: അറിവിനെ സമകാലികമായി വായിക്കാനും ക്രിയാത്മകമായ ശേഷികൾ വർദ്ധിപ്പിക്കാനും വിദ്യാർഥികൾ തയ്യാറാകണമെന്ന് എസ്.എൻ.ഇ.സി ക്വാളിറ്റി മാനേജ്മെൻ്റ് സിസ്റ്റം ചെയർമാൻ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പാണക്കാട് പറഞ്ഞു. എസ്.എൻ.ഇ.സിയുടെ കരിക്കുലവും സമീപനവും അത്തരത്തിലുള്ളതാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. എസ്.എൻ.ഇ.സി ലൈഫ് സ്ട്രീം പുതിയ ബാച്ചിൻ്റെ ക്ലാസ് ഉദ്ഘാടനം മരവട്ടം ഗ്രയ്സ് വാലി പ്രൊഫഷനൽ അക്കാദമിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രയ്സ് വാലി ചെയർമാൻ സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി അധ്യക്ഷനായി. എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ അബ്ദുസലാം ബാഖവി വടക്കേകാട് പഠനാരംഭം നിർവഹിച്ചു. കൺവീനർ ഡോ. ബശീർ പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഗ്രയ്സ് വാലി സെക്രട്ടറി അബ്ദുൽ ഖാദർ ഹാജി, ഡോ. ശഫീഖ് റഹ്മാനി വഴിപ്പാറ, ഫൈസൽ വാഫി കാടാമ്പുഴ, പ്രിൻസിപ്പാൾ അൻസാർ മാസ്റ്റർ, കോർഡിനേറ്റർ മുഹ'യുദ്ദീൻ മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് ശാമിൽ, സിദ്ദീക് ഫൈസി,നജീം സംസാരിച്ചു.