എസ്.എൻ.ഇ.സി സ്ഥാപനങ്ങളിൽ സമസ്ത സ്ഥാപക ദിനാചരണം നടത്തി
Posted at 27-06-2024കോഴിക്കോട്: സമസ്ത നാഷണൽ എഡ്യൂക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) സ്ഥാപനങ്ങളിൽ സമസ്ത സ്ഥാപക ദിനാചരണം നടത്തി. റീവൈവിങ് ട്രഡീഷൻ എന്ന നാമധേയത്തിൽ സംഘടിപ്പിക്കപെട്ട വിവിധ പരിപാടിയുടെ കേന്ദ്രീകൃത ഉദ്ഘാടനം വയനാട് വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയിൽ നടന്നു. സമസ്ത വയനാട് ജില്ല ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഹാമിദ് റഹ്‌മാനി അധ്യക്ഷനായി, സിറാജുദ്ധീൻ നിസാമി പ്രാർഥന നടത്തി. വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല സാഹിബ് പതാക ഉയർത്തി, മമ്മുട്ടി നിസാമി മുഖ്യാതിഥിയായി. മുഹ്‌യുദ്ധീൻ കുട്ടി യമാനി, നാസർ മൗലവി, ഉനൈസലി വാഫി സംസാരിച്ചു. തുടർന്ന് നടന്ന സമസ്ത സ്ഥാപക ദിന സെമിനാറിൽ അശ്മൽ ഫൈസി മോഡറേറ്ററായി. ഫള്ലു റഹ്‌മാൻ, ഷിബിലി, അജീബ്, ജാബിർ വിഷയാവതരണം നടത്തി. ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി ജനറൽ സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാൽ സ്വാഗതവും മാനേജർ എ.കെ സുലൈമാൻ മൗലവി നന്ദിയും പറഞ്ഞു. പതാക ഉയർത്തൽ, സിയാറത്ത്, സ്റ്റുഡന്റസ് അസംബ്ലി, സന്ദേശം, സെമിനാർ തുടങ്ങി വിവിധ പരിപാടികൾ എസ്.എൻ.ഇ.സി സ്ഥാപനങ്ങളിൽ നടന്നു. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കന്മാർ, പ്രവർത്തകർ, അധ്യാപകർ, സ്ഥാപന ഭാരവാഹികൾ, വിദ്യാർഥികൾ സംബന്ധിച്ചു.